ശിവശങ്കറിന് ഐഫോൺ സമ്മാനമായി നൽകിയതാണെന്ന് സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്. പത്മാനാഭ ശർമ, പ്രവീൺ എന്നിവർക്ക് നറുക്കെടുപ്പിലൂടെയാണ് ഐഫോൺ ലഭിച്ചത്. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റ് ജനറലാണ് ഫോൺ നൽകിയത്. സ്വപ്‌ന മൊഴി നൽകി.
അതേസമയം ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തു. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ലൈഫ് മിഷനിലെ കൈക്കൂലിയായി കരുതുന്ന ഐ ഫോൺ ശിവശങ്കറിന് ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ലൈഫിലെ ക്രമക്കേടിനാധാരമായ കരാറുകളടക്കം തയ്യാറാക്കിയതിലും ശിവശങ്കറിൻറെ പങ്ക് വിജിലൻസ് സംശയിക്കുന്നുണ്ട്.
കേസിൽ നേരത്തെ യുണിടാക്, സെയ്ൻ വെഞ്ച്വേഴ്‌സ്, ലൈഫ് മിഷനിലെ ചില ഉദ്യോഗസഥർ, ചില വ്യക്തികൾ എന്നിവരായിരുന്നു പ്രതികൾ.