മിഷിഗൺ ഗവർണറെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമം സിബിഐ തകർത്തു, 13 പേർ പിടിയിൽ

0
43

പി.പി. ചെറിയാൻ

മിഷിഗൺ: മിഷിഗൺ ഡമോക്രാറ്റിക് ഗവർണർ ഗ്രച്ചൻ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം സിബിഐ തകർത്തതായും, ഇതുമായി ബന്ധപ്പെട്ട് പതിമൂന്നു പേരെ പിടികൂടിയതായും ഫെഡറൽ, സ്റ്റേറ്റ് അധികൃതർ ഒക്ടോബർ ഒമ്പതിന് വ്യാഴാഴ്ച അറിയിച്ചു. അമേരിക്കൻ ഭരണഘടന അട്ടിമറിക്കുന്നതിനും, നിരവധി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനും, ആഭ്യന്തര ഭീകരത വളർത്തുന്നതിനും ശ്രമിച്ചവരെയാണ് പോലീസ് പിടികൂടിയത്.

മിഷിഗൺ ഗവർണറും, സംസ്ഥാന ഗവൺമെന്റും യു.എസ് ഭരണഘടനാലംഘനം നടത്തുന്നുവെന്നതാണ് ഗവർണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നതിന് പ്രതികളെ പ്രേരിപ്പിച്ചത്. തട്ടിക്കൊണ്ടു പോകുന്നതിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് ആറു പേരേയും, മിലിട്ടിയ ഗ്രൂപ്പിലെ ഏഴു പേരുമാണ് അറസ്റ്റിലായതെന്ന് മിഷിഗൺ അറ്റോർണി ജനറൽ ഡാനാ നെസ്സൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിഷിഗൺ കാപ്പിറ്റോൾ ബിൽഡിംഗ് ആക്രമിക്കുന്നതിനും പ്രതികൾ പദ്ധതി തയാറാക്കിയതായും നെസ്സൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിനങ്ങൾ അവശേഷിക്കുന്നതിനിടെ ഇത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഗൂഢാലോചന തകർത്തതിൽ ഗവർണർ ഗ്രച്ചൻ ലോ എൻഫോഴ്സ്മെന്റിന് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here