സയന്‍സസ് അഡ്വാന്‍സസ് ‘ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് .ഉമിനീർ പരിശോധനയിലൂടെ
കോവിഡ് ഉണ്ടോയെന്ന് വീട്ടിലിരുന്നു തന്നെ അറിയാന്‍ സാധിയ്ക്കുന്ന ഒരു ടെസ്റ്റാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കോവിഡ് ഉണ്ടോയെന്ന് അറിയാന്‍ സാധിയ്ക്കുന്നത്. മാത്രമല്ല കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഈ പരിശോധനയില്‍ അറിയാനും സാധിയ്ക്കും. വെല്‍കം സാംഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകരാണ് ഈ ടെസ്റ്റ് വികസിപ്പിച്ചത്. ഇപ്പോഴുള്ള സ്വാബ് മെതേഡിനെക്കാള്‍ എളുപ്പത്തില്‍ സാമ്പിള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പുതിയ കണ്ടുപിടുത്തം മനുഷ്യർക്ക് എല്ലാവർക്കും പ്രയോജനപ്പെടും
മൂക്കിലെയോ തൊണ്ടയിലെയോ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്ന RTPCR ലാബ് പരിശോധന പോലെ കൃത്യമായ ഫലം നല്‍കുന്നതാണ് പുതിയ പരിശോധനയും. പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ സാമ്പിളിന് ഒരു ബാര്‍കോഡ് നല്‍കുകയും തുടര്‍ന്ന് അണുബാധയുണ്ടോയെന്ന് ഉറപ്പിക്കാന്‍ ഒരു പ്രത്യേക ജനിതക സീക്വന്‍സിങ്ങ് ഫെസിലിറ്റിക്കു കൈമാറുകയും ചെയ്യും. ഈ പുതിയ ടെസ്റ്റ് കൃത്യതയുള്ളതും, കുറഞ്ഞതും, വേഗത്തിലുള്ളതും ഏതു സ്ഥലത്തു വച്ചും നടത്താവുന്നതും ആണ്. വലിയ ഒരു വിഭാഗം ജനങ്ങളില്‍ ഈ രീതിയില്‍ പരിശോധന നടത്താനാകുമെന്ന് . കോവിഡ് നാളുകൾ നീണ്ടു നിൽക്കുമെന്നാണ് അറിയാൻ കഴിയുന്നത്