ഈ ചോദ്യങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഉത്തരം ലഭിക്കും

0
1137

അത്ഭുത പ്രാര്‍ത്ഥന പ്രാര്‍ത്ഥിച്ച ശേഷവും അനുഗ്രഹം ലഭിക്കാത്തവരുണ്ടോ?

ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷവും പ്രാര്‍ത്ഥിക്കാന്‍ പറ്റാത്ത ആരെങ്കിലുമുണ്ടോ?

എന്റെ കഴിവുകള്‍ സുവിശേഷ പ്രവര്‍ത്തനത്തിന് വേണ്ടി ഞാന്‍ ഉപയോഗിച്ചോ?

അതുപോലെ രണ്ടുമൂന്നു പ്രാവശ്യം ബൈബിള്‍ വായിച്ചിട്ടും അനുഗ്രഹം കിട്ടാത്തവരുണ്ടോ? അവര്‍ ആദ്യം 24ലൈവ്‌ന്യൂസ്.കോമിലെ ലേഖനങ്ങള്‍ വായിച്ചുനോക്കുക. അതിന് ശേഷം അതുപോലെ ചെയ്യുക.

13 ദിവസം ബൈബിള്‍ വായിക്കാത്ത ആരെങ്കിലും മധ്യസ്ഥപ്രാര്‍ഥനാ ഗ്രൂപ്പിലുണ്ടെങ്കില്‍ അവര്‍ എത്രയും വേഗം ബൈബിള്‍ വായിച്ചുതുടങ്ങണം. വചനം നിങ്ങളുടെ ഉള്ളില്‍ മാംസം ധരിക്കണം. ബൈബിള്‍ വായിച്ചു എന്ന് പറഞ്ഞ് എന്നെ നിങ്ങള്‍ക്ക് പറ്റിക്കാന്‍ പറ്റും. പക്ഷെ എല്ലാം അറിയുന്ന ഈശോയെ പറ്റിക്കാനാകില്ല.
ഈശോയെ പറ്റിക്കാന്‍ പറ്റില്ല.

ഈ വചനങ്ങള്‍ ഏറ്റുപറഞ്ഞു പ്രാര്‍ഥിക്കുക.

‘തന്റെ ദാനങ്ങള്‍കൊണ്ടു നിന്നെസംതൃപ്തനാക്കിയ നിന്റെ സ്രഷ്ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്തുതിക്കുക.’ (പ്രഭാഷകന്‍, അദ്ധ്യായം 32, വാക്യം 13)

‘രഹസ്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കുക;’ (പ്രഭാഷകന്‍, അദ്ധ്യായം 13, വാക്യം 13)

‘കുശവന്റെ കൈയില്‍ കളിമണ്ണുപോലെയാണ് സ്രഷ്ടാവിന്റെ കൈയില്‍ മനുഷ്യര്‍; അവിടുന്ന് തന്റെ ഇഷ്ടമനുസരിച്ചുപ്രവര്‍ത്തിക്കുന്നു; ഇഷ്ടമനുസരിച്ച് അവര്‍ക്കു നല്‍കുന്നു.’ (പ്രഭാഷകന്‍, അദ്ധ്യായം 33, വാക്യം 13)

ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ച ശേഷം ആരും അനുഗ്രഹം കിട്ടാതെ മടങ്ങരുതെന്നാണ് എന്റെ ആഗ്രഹം. വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ ദൈവം അനുഗ്രഹിക്കും. ദയവുചെയ്ത് പറയുന്നതുപോലെ ചെയ്യുക.
എത്ര വലിയ തിരക്കാണെങ്കിലും അല്‍പസമയം ഈശോയ്ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ തയ്യാറാകുക. നാളെ നാളെ എന്ന് നീട്ടി വയ്ക്കരുത്. കര്‍ത്താവിന് സമയം നല്‍കിയാല്‍ അവിടുന്ന് ഉചിതമായ സമയത്ത് നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്‍കും.

ഇത് വായിച്ചശേഷം മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

സുവിശേഷം ലോകം മുഴുവന്‍ അറിയിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ഇത്

മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. നമുക്ക് കിട്ടിയ അനുഗ്രഹം മറ്റുള്ളവര്‍ക്കും കിട്ടണമെന്ന ആഗ്രഹം നിങ്ങളുടെ ഉള്ളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനാകും.

ഇത് ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ ദൈവത്തെ അറിയാന്‍ ശ്രമിച്ചില്ലെന്നാണ് ഉത്തരം. അല്ലെങ്കില്‍ നിങ്ങള്‍. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചു. പിന്നെ എങ്ങനെയാണ് നമ്മള്‍ 13 കോടി ജനങ്ങളിലേക്ക് ഈശോയെ എത്തിക്കുക. അതിനാല്‍ ക്രുസ്തുവിനെ ഇന്ന് തന്നെ പങ്ക് വെച്ചുകൊടുക്കുക. നിങ്ങളില്‍ ക്രിസ്തു ജീവിക്കട്ടെ.