ഒമാനില്‍ വാഹനാപകടം, മലയാളിയായ 32 കാരി മരിച്ചു

0
56

സലാല: ഒമാനിലെ ഹൈമയില്‍ നടന്ന വാഹനാപകടത്തില്‍ കായംകുളം സ്വദേശിനി മരിച്ചു. ചേപ്പാട് പള്ളിത്തേക്കാത്തില്‍ ഷേബ മേരി തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

പെരുന്നാള്‍ അവധിക്ക് ദുബൈയില്‍നിന്ന് സലാലയിലേക്ക് വന്ന രണ്ട് മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നിസ്വ ആശുപതിയിലേക്ക് മാറ്റി. പിതാവിന്റെ സഹോദരനായ മാത്യൂസ് ഡാനിയല്‍ സലാലയിലുണ്ട്.