ചെന്നൈ : ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത രണ്ടുമണിക്കൂർ കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തുടർച്ചയായി മണിക്കൂറുകൾ മഴ പെയ്യുന്നതു ചെന്നൈയിൽ അപൂർവമാണ്.
നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പഴവും പച്ചക്കറിയും വിൽക്കുന്ന കോയമ്പേട് മാർക്കറ്റിനടുത്തുള്ള പ്രധാനപാതയിൽ വെള്ളം കയറി. ചെങ്കൽപെട്ട്, തിരുവള്ളൂർ, കാഞ്ചിപുരം എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.