മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങിയതായി മകനും താരവുമായ അഭിഷേക് ബച്ചൻ. എന്നാൽ ചില അസ്വസ്ഥകളുള്ളതിനാൽ താൻ ഇപ്പോഴും ആശുപത്രിയിലാണെന്നും തനിക്കും കുടുംബത്തിനും നൽകിയ സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദിയുണ്ടെന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞമാസം 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്.