കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയെ പീഢിപ്പിച്ചു: രണ്ട് യുവാക്കൾക്ക് കോവിഡ്

0
698

ദില്ലി: കോവിഡ് കെയർ സെന്ററിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ പീഢിപ്പിച്ചു. സൗത്ത് ദില്ലിയിലെ കോവിഡ് കെയർ സെന്ററിലാണ് സംഭവം. പെൺകുട്ടിയെ പീഢിപ്പിച്ച യുവാക്കൾക്ക് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

ജൂലൈ 11ന് കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടി അന്നു മുതൽ സൗത്ത് ദില്ലിയിലെ കോവിഡ് കെയർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ജൂലൈ 15 ന് പുലർച്ചെ 2.30ന് ബാത്ത്‌റൂമിലേക്ക് പോകും വഴി യുവാക്കൾ ബലാത്സംഘം ചെയ്യുകയായിരുന്നു. ഒരാൾ പീഡിപ്പിച്ചതായും മറ്റേയാൾ മൊബൈൽ ക്യാമറയിൽ ബലാത്സംഗം ചെയ്തിൻ ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.