1,070 കോടി രൂപയുമായി ട്രക്ക് പെരുവഴിയില്‍, വന്‍ സുരക്ഷയൊരുക്കി ഉദ്യോഗസ്ഥര്‍

0
53

തമിഴ്നാട്ടില്‍ ചെന്നൈ റിസേര്‍വ് ബാങ്കിന്റെ ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് 1,070 കോടി രൂപയുമായി പോയ രണ്ട് ട്രക്കുകളില്‍ ഒന്ന് വഴിയില്‍ കേടായി. ഇതിനെ തുടര്‍ന്നു വാഹനം താംബരത്തു നിര്‍ത്തിയിട്ടു . നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് വാഹനത്തിനു സുരക്ഷാ ഒരുക്കിയത് . ഓരോ ട്രാക്കുകളിലും 535 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്.

വിഴുപുരം ജില്ലയിലുള്ള ബാങ്കില്‍ നിക്ഷേപിക്കാണായി കൊണ്ടുവന്ന പണമാണ് ട്രക്കില്‍ ഉള്ളത് . ബുധനാഴ്ച പകല്‍ നാലുമണിയോടെയാണ് ട്രക്കുകള്‍ ചെന്നൈയില്‍ നിന്നും യാത്ര തിരിച്ചത് . യാത്രയില്‍ ഉടനീളം സുരക്ഷക്കായി ഒരു ഇന്‍സ്‌പെക്ടറും ഒരു സബ്ഇന്‍സ്‌പെക്ടറും അടങ്ങുന്ന സുരക്ഷാ സന്നാഹമായിരുന്നു വാഹനത്തിനൊപ്പം ഉണ്ടായിരുന്നത്.

ഉച്ചയോടെ താംബരം സാനിറ്റേറിയതിനു സമീപം എത്തിയപ്പോള്‍ ആണ് ഒരു വാഹനത്തില്‍ നിന്ന് പുക ഉയരുകയും അടിയന്തരമായി വാഹനങ്ങള്‍ നിര്‍ത്തുകയുമായിരുന്നു .