മെയിന്‍പുരി ലോകസഭാ സീറ്റില്‍ ഡിംപിള്‍ യാദവിന് മിന്നും ജയം: ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം

0
67

ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയിലെ മെയിന്‍പുരി ലോകസഭാ സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് മിന്നുന്ന വിജയം. മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്

മുലായംസിങ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് രണ്ടരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

നേരത്തെ 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 94,389 ആയിരുന്നു മുലായം സിംഗ് നേടിയ ഭൂരിപക്ഷമെങ്കില്‍ ഇത്തവണ 2,88,461 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡിംപിള്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.

അതേ സമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്. രണ്ടിടങ്ങളിലും ബിജെപി പിന്നിലാണ്.