ഹലാല്‍ മാംസം നിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍

0
112

ബംഗളൂരു: ഹലാല്‍ മാംസം നിരോധനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കി കര്‍ണാടക സര്‍ക്കാര്‍. നിയമസഭയില്‍ സ്‌കാര്യ ബില്‍ അവതരിപ്പിച്ച് നിരോOധനം പ്രാബല്യത്തിലാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎല്‍എമാരും ബില്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കി. തിങ്കളാഴ്ച മുതലാണ് കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത് അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ രവികുമാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

ഹലാല്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രവികുമാര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം.

അതേസമയം ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുത്വ കാര്‍ഡ് ഇറക്കി കളിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അഴിമതി മറച്ചുവെക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ചെവികൊളളാതെ ഒളിച്ചോടുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമം. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ വിഭജിക്കുന്നതിനാണു ഹലാലിനെതിരായ ബില്‍ അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ഉഗാദി ആഘോഷത്തോടനുബന്ധിച്ചാണ് ഹലാല്‍ മാംസവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായത്. ഹലാല്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു.