പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും, വിലക്കയറ്റം പ്രധാനചര്‍ച്ചയാകും

0
188

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് പാര്‍ലമെന്റ് സമ്മേളനം പുഃനരാരംഭിക്കുന്നത്. വിലക്കയറ്റം പ്രധാന ചര്‍ച്ചയാകും. വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷം വിലക്കയറ്റം ചൂണ്ടിക്കാട്ടിയിരുന്നു. സമ്മേളനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.പ്രതിപക്ഷം, വിലക്കയറ്റം പ്രധാന ആയുധമാക്കുമ്പോള്‍ ഇന്ധന വിലവര്‍ധന, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ വാദങ്ങളുന്നയിച്ച് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മത പ്രകാരമാണ് നിരക്ക് കൂട്ടിയതെന്ന ധനമന്ത്രി സീതാരാമന്റെ വാദം സംസ്ഥാനങ്ങള്‍ തള്ളിയിരുന്നു.

അതേസമയം, സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചേക്കും. രാജ്യസഭയില്‍ നാളെയാകും ചര്‍ച്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ ബഹുമാന പദങ്ങളുപയോ?ഗിക്കാതെ പേരില്‍ വിളിച്ച സ്മൃതി ഇറാനി മാപ്പ് പറയണമെന്ന ആവശ്യവും കോണ്‍?ഗ്രസ് മുന്നോട്ട് വെച്ചേക്കും. ഇക്കാര്യം ഉന്നയിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗദരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.