ട്രെയിനിന് മുന്നിൽ സെൽഫി, ഗുരുതരമായ പരുക്കേറ്റ 17 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രണ്ട് പേർക്ക് പരിക്ക്

0
729

കരുനാഗപ്പള്ളി: ട്രെയിൻ വരുന്നത് സെൽഫിയെടുക്കാൻ ശ്രമിച്ച കുട്ടിയെ ട്രെയിനിടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുകുട്ടികളുടെ പരിക്ക് നിസാരമാണ്. കരുനാഗപ്പള്ളി പടനായർ കുളങ്ങര ബോബ്ജി നിവാസ് ഭാസിയുടെ മകൻ ബിനോയ് ഭാസി(17)ക്കാണ് പരുക്കേറ്റത്. ഇടക്കുളങ്ങരക്കും മാളിയേക്കലിനുമിടയിൽ ആണ് സംഭവം. വൈകിട്ട് 4.40 ന്റെ ചെന്നെ മെയിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

പരുക്കേറ്റ കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരത്തേക്ക് അയച്ചു.