എന്തൊക്കെ സംഭവിച്ചാലും കെ-ഫോൺ പദ്ധതി നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

0
567

തിരുവനന്തപുരം: എന്ത് സംഭവിച്ചാലും സംസ്ഥാനത്ത് കെ-ഫോൺ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. കെ-ഫോൺ പദ്ധതി പരിശോധിക്കാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കേരളത്തിലുടനീളം ഒപ്ടിക്കൽ ഫൈബർ കേബിളുകൾ പാകി അതുവഴി ഇന്റർനെറ്റ് സേവനം സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങൾക്ക് സൗജന്യമായി മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും