പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു

33
3691

കുവൈത്ത്സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു.
വെണ്ണിക്കുളം കോതകുളത്ത് വീട്ടിൽ പരേതനായ കെ.കെ.തോമസിന്റെ മകൻ ജോസ് തോമസ് (62) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു.

കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിൽ ഇൻഫർമേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൂസമ്മ ജോസ് തോമസ് (തടിയൂർ എടയ്ക്കാട്ട് അരിക്കുഴിയിൽ കുടുംബാഗം).

മക്കൾ: ശ്രീദേവി ജോസ് തോമസ്, നവനീത് ജോസ് തോമസ് (ഇരുവരും കാനഡ).മാതാവ്-അന്നമ്മ തോമസ് (റിട്ട.അധ്യാപിക, മേമല യുപി സ്‌കൂൾ).സഹോദരങ്ങൾ- ആന്റെണി തോമസ്,പരേതനായ ബാബു തോമസ്,കുഞ്ഞുമോൾ,ജോണിക്കുട്ടി തോമസ്, ഏൽസി.

33 COMMENTS