കൊച്ചിയില്‍ 12000 കോടിയുടെ മയക്കുമരുന്ന് പിടിച്ചു, പാക് പൗരന്‍ അറസ്റ്റില്‍

0
50

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കു മരുന്ന് വേട്ട. പാകിസ്ഥാനില്‍ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കു മരുന്നുമായി പാക് പൗരന്‍ അറസ്റ്റിലായത്. 2500 കിലോ മെത്താഫെറ്റാമിനും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. നേവിയും എന്‍സിബിയും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കു മരുന്ന് പിടിച്ചെടുത്തത്.

അറസ്റ്റിലായ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബോട്ടിലാണ് ഇയാള്‍ ലഹരി എത്തിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ടയാണെതെന്നാണ് റിപ്പോര്‍ട്ട്.