ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
61

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഇയാൾ പീഡിപ്പിച്ചത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.
കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.