തൊടുപുഴ: ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി മുട്ടത്താണ് സംഭവം. ലോറിയുടെ ക്യാബിനുളളിൽ കുടുങ്ങിയ മറ്റൊരാളെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് റബ്ബർപാലുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾ ഡ്രൈവറാണെന്നാണ് സൂചന. പരിക്കേറ്റ മറ്റേയാളുടെ നില ഗുരുതരമാണ്.
നിരത്തിൽ നിന്നും നാൽപ്പത് അടി താഴ്ചയിലേക്കാണ് ലോറി വീണത്. മുക്കാൽ
മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുക്കാനായത്. അപകടത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായി തകർന്നു.