ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

26
851

ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം.

ദിലീപിനെതിരെയെടുത്ത അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നും ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. സംഘടനയിലെ രണ്ടംഗങ്ങൾക്ക് രണ്ടു നീതി പാടില്ലെന്നും വിമർശനമുയർന്നു.

അമ്മ പ്രസിഡന്റ് മോഹൻലാലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായപ്പോൾ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയിരുന്നു. 2009 മുതൽ ബിനീഷ് കോടിയേരിക്ക് അമ്മയിൽ ആജീവനാന്ത അംഗത്വമുണ്ട്.

26 COMMENTS