മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി

0
121

കോട്ടയം: മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കലിലിലും ഉരുൾപൊട്ടലുണ്ടായി. കൊടുങ്ങയിൽ പ്രവർത്തനം നിലച്ച ക്രഷർ യൂണിറ്റിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ക്യാമ്പിലേക്ക് മാറ്റിയത്. പത്തനംതിട്ടയിൽ മൂഴിയാർ-ഗവി പാതയിൽ അരുണമുടിയിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണമായി തടസപ്പെട്ടു.

അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.