ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹം കണ്ടെത്തി

0
54

ഇടുക്കി: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹം കണ്ടെത്തി. കുടയത്തൂര്‍ സ്വദേശി സോമന്‍(50), അമ്മ തങ്കമ്മ(75), ഭാര്യ ഷിജി(50), മകള്‍ ഷിമ(25), ഷിമയുടെ മകന്‍ ദേവാനന്ദ്(5) എന്നിവരാണ് മണ്ണിനടിയില്‍ പെട്ട് മരിച്ചത്.

വീടിനു താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയില്‍ നിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. ദുരന്തത്തില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും ശ്രമം തുടരുന്നതിനിടെ തന്നെ ഡോഗ് സ്‌ക്വാഡ് എത്തിയത്. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് വീടിരുന്ന ഭാഗത്ത് തന്നെ സോമന്റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആണ് മൃതദേഹങ്ങള്‍ എല്ലാം കണ്ടെത്തിയത്.