ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുൻപിൽ കൊണ്ടിട്ടു

0
213

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുൻപിൽ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിനു സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിനു സമീപത്ത് കൊണ്ടിട്ടത്.ബാക്കിയുള്ള ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇലവൻകുളങ്ങര കിഴക്ക് റെയിൽവേ ലൈനിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ്ക്കൾ തല കൊണ്ടുവച്ചത്. കരിയിലക്കുളങ്ങര പൊലീസും ഹരിപ്പാട് പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.