സൗദിയിലുണ്ടായ വാഹനപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

0
27

മലപ്പുറം: സൗദിയിലുണ്ടായ വാഹനപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു.
വേങ്ങര വെട്ടുതോട് നെല്ലിപറമ്പ് കാപ്പിൽ കുഞ്ഞി മുഹമ്മദ്ഹാജിയുടെ മക്കളായ ജബ്ബാർ (44), റഫീഖ് (41) എന്നിവരാണ് സൗദിയിലെ ജിസാനിനടുത്ത ബൈഷിൽ നടന്ന വാഹനാപകടത്തിൽ ശനിയാഴ്ച രാത്രി മരണപ്പെട്ടത്

കടകളിലേക്ക് പച്ചക്കറി എത്തിച്ച് നൽകുകയായിരുന്നു ഇരുവരും. കടകളിലെക്ക് സാധനങ്ങൾ വിതരണം ചെയ്ത ശേഷം വിതരണത്തിനുള്ള സാധനം പർച്ചേഴ്സ് ചെയ്യാനുള്ള യാത്രാമധ്യേയാണ് അപകടത്തിൽപ്പെട്ടത്. പത്ത് വർഷത്തിലധികമായി ഇതേ തൊഴിലാണ് ഇരുവരും ചെയ്തിരുന്നത്.

റഫീഖ് മൂന്ന് മാസം മുമ്പും ജബ്ബാർ ഒരു വർഷം മുമ്പുമാണ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്.