സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

0
89

കോട്ടയം: സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. കടുത്തുരുത്തി പാലാകരയില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുട്ടുചിറ ഐ എച് ആര്‍ ഡി യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ദിശയില്‍നിന്നുവന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു.

അപകട സമയത്ത് സ്‌കൂട്ടറില്‍ മൂന്നുവിദ്യാര്‍ഥികളാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുട്ടുചിറയിലെ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.