വിജയ് പി നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ജാമ്യം

0
531

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ മർദിച്ച കേസിൽ
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ഭാഗ്യലക്ഷ്മിക്ക് ജാമ്യം അനുവദിച്ചത്.

യൂട്യൂബിൽ സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മർദിച്ചിരുന്നു. സെപ്റ്റംബർ 26നായിരുന്നു സംഭവം.

മുമ്പ് മുൻകൂർജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അഡീഷണൽ സെഷൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതെ സമയം സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെ വിജയ് പി നായരുമായി സംസാരിക്കാനാണ് വിജയ്.പി നായരുടെ താമസസ്ഥലത്തു പോയതെന്നാണു ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്.