അന്നമ്മ പടുക്കാച്ചിയില്‍ അന്തരിച്ചു

0
661

അന്നമ്മ പടുക്കാച്ചിയില്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. പടുക്കാച്ചിയില്‍ നിര്യാതനായ ഫിലിപ്പിന്റെ ഭാര്യയാണ്. കാനഡയിലെ വാര്‍ത്താപോര്‍ട്ടലായ 24ന്യൂസ് ലൈവ്.കോമിന്റെ മാനേജിങ് ഡയറക്ടറും 24ന്യൂസ് ലൈവ്.കോമിന്റെ പ്രാര്‍ഥനാ ലീഡറുമായ ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ് കൊച്ചുമകനാണ്.

സംസ്‌കാരം 30-11-2022 ബുധനാഴ്ച 11 മണിക്ക് നടക്കും. പടുക്കാച്ചി കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. പരേതയുടെ നിര്യാണത്തില്‍ സന്തപ്തഹൃദയരായിരുന്നവര്‍ക്ക് കിഴക്കെക്കുറ്റ് കുടുംബാംഗങ്ങളുടെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിന്റെയും ആദരാഞ്ജലികള്‍. അടിയുറച്ച ദൈവാശ്രയ ബോധത്തിലധിഷ്ഠിതമായിരുന്നു അമ്മച്ചിയുടെ ജീവിതം. ജീവിതത്തില്‍ എന്നും നന്മയുടെ ഭാഗത്ത് നിലയുറപ്പിച്ച അമ്മച്ചി കൊച്ചുമക്കളുടെ മക്കളെയും കണ്ടശേഷമാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

പരേതയുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന 24 ന്യൂസ് ലൈവ്.കോമിന്റെ പ്രാര്‍ഥനാഗ്രൂപ്പംഗങ്ങള്‍ക്ക് ഹൃദയപൂര്‍വ്വകമായ നന്ദി.