എമിറേറ്റ്‌സ് പൈലറ്റുമാർക്ക് ഒരു വർഷത്തേക്ക് ശമ്പളരഹിത അവധി

0
689

ദുബൈ: പൈലറ്റുമാർക്ക് ഒരു വർഷത്തേക്ക് ശമ്പളരഹിത അവധി പ്രഖ്യാപിച്ച് എമിറേറ്റ്‌സ്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി അതിജീവിക്കാനും ജോലി സമയം ക്രമീകരിക്കുന്നതിനുമായാണ് ജീവനക്കാർക്ക് എമിറേറ്റ്‌സ് ഒരു വർഷത്തേക്ക് ശമ്പളരഹിത അവധി പ്രഖ്യാപിച്ചത്.

അതേസമയം ജീവനക്കാർക്ക് താമസസൗകര്യവും ആരോഗ്യപരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനി പൈലറ്റുമാർക്ക് അവധി നൽകിയ കാര്യം എമിറേറ്റ്‌സ് വക്താവ് സ്ഥിരീകരിച്ചു.

പ്രശ്‌നങ്ങൾ തീരുന്നമുറയ്ക്ക് തേിരിച്ചുവിളിച്ചേക്കാം എന്ന നിബന്ധനയോടെയാണ് അവധി നൽകുന്നതെന്ന് കമ്പനി പറഞ്ഞു.