ഓൺലൈൻ ക്ലാസെടുക്കുകയായിരുന്ന അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

0
732

ദമാം: ഓൺലൈൻ ക്ലാസെടുക്കുകയായിരുന്ന അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ദമാം അൽശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ്(35) മരിച്ചത്.

അധ്യാപകൻ കുഴഞ്ഞുവീഴുന്നത് ലൈവായി കണ്ട വിദ്യാർഥികൾ മറ്റൊരു അധ്യാപകനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ആ അധ്യാപകൻ ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും കുഴഞ്ഞുവീണ അധ്യാപകന്റെ ജീവൻ രക്ഷിക്കാനായില്ല.

അഞ്ചു വർഷം മുമ്പാണ് മുഹമ്മദ് ഹസ്സാൻ ദമാം സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഈജിപ്തിലാണുള്ളത്.