ഞരമ്പുകളിൽ കൂൺ വളരുന്നു, 30 കാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി

0
949

മഞ്ഞപ്പിത്തംവും വയറിളക്കവും ക്ഷീണവും ഛർദിയുമായി ആശുത്രിയിലെത്തിയ മുപ്പതുകാരനെ പരിശോധധിച്ച ഡോക്ടർമാർ ഞെട്ടി, അയാളുടെ ഞരമ്പുകളിൽ കൂൺ വളരുന്നു എന്നതായിരുന്നു അസുഖം. യു.എസിലാണ് സംഭവം.

സൈകഡെലിക് കൂൺ ഉപയോഗിച്ച് നിർമ്മിച്ച ചായ സ്വയം കുത്തിവച്ചതിനെത്തുടർന്നാണ് അയാൾക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടുതുടങ്ങിയത്. അസാധാരണവും അപകടകരവുമായ ഈ സംഭവം ജേണൽ ഓഫ് അക്കാദമി ഓഫ് കൺസൾട്ടേഷൻ-ലൈസൻ സൈക്ക്യാട്രിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബൈപോളർ രോഗമുള്ള മുപ്പതുകാരൻ ഡോക്ടർ നിർദേശിച്ച മരുന്നുകൾ ഒഴിവാക്കിയ ശേഷം രോഗം മാറുമെന്ന ധാരണയിൽ സൈകഡെലിക് കൂണിന്റെ സത്ത് തന്റെ ശരീരത്തിൽ കുത്തിവെയ്ക്കുകയായിരുന്നു. സൈകഡെലിക് മഷ്‌റൂമിൽ സൈലോസിബിൻ എന്ന മരുന്ന് അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തിനുള്ളിലെത്തിയാൽ ഭ്രമാത്മകത ഉണ്ടാകും.

കേസ് റിപ്പോർട്ട് അനുസരിച്ച്, യുവാവ് സൈകഡെലിക് കൂൺ ഉപയോഗിച്ച് ഒരു ചായ ഉണ്ടാക്കി, തുടർന്ന് അത് ഒരു ഫിൽട്ടറിലൂടെ അരിച്ചെടുത്ത ശേഷം ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് ശേഷം അദ്ദേഹം രോഗബാധിതനായ യുവാവ് മഞ്ഞപ്പിത്തം, വയറിളക്കം, ക്ഷീണം, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങൾ കാണിച്ചു. രക്തവും ഛർദ്ദിച്ചു.

ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടർമാർ അയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആൻറിബയോട്ടിക്കുകളും ആന്റിഫംഗലുകളുകൊണ്ടുള്ള ചികിത്സ നൽകുകയുമാണ് ചെയ്തത്. മൂന്നാഴ്ചയിലേറെ ആശുപത്രിയിൽ ചെലവഴിച്ച മുപ്പതുകാരൻ അപകടനില തരണം ചെയ്തതായാണ് വിവരം. എങ്കിലും
ദീർഘകാലത്തേക്ക് ആൻറി ഫംഗസ്, ആൻറിബയോട്ടിക്കുകൾ എന്നിവ കഴിക്കണമെന്ന് ഇയാളോട് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.