വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം മറ്റന്നാള്‍

0
99

പ്രമുഖ വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം മറ്റന്നാള്‍ നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. റിഫയുടെ കുടുംബം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനാണ് തീരുമാനം. അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍ഡിഒയെ സമീപിച്ചിരുന്നു. ദുബായില്‍വച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല. മാര്‍ച്ച് ഒന്നിനാണു ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.