അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. എന്നിൽ ഉണ്ടോ?

0
1618
  • ഈശോ ഇതു വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരുടെ ഉള്ളിൽനിന്നു ഇങ്ങനെയുള്ള പിശാചിനെ ഇറക്കിവിടും വിശ്വാസത്തോടെ ദൈവവചനം വായിച്ചാൽ.ഇത് നമ്മുടെ ചിലരുടെയൊക്കെ ഉള്ളിൽ ഉണ്ട് ഇതിൽ നിന്നും മോചനം കിട്ടണമെങ്കിൽ വിശുദ്ധിയോടെ ദൈവസന്നിധിയിൽ ഇരുന്നു വചനം വായിക്കണം.ദൈവത്തിന് കഴിയാത്തതായി ഒന്നുമില്ല ഈശോയുടെ മുൻപിലെ കരഞ്ഞു പ്രാർത്ഥിച്ചു മക്കളെ ദൈവം വരാറായി.അല്ലെങ്കിൽ നമ്മൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വർഗ്ഗത്തിൽ എത്തുവാൻ വേണ്ടിയായിരിക്കണം . അതിന് നാം ഒരുങ്ങണം വിശുദ്ധിയോടും കൂടെ ജീവിക്കണം

ബൈബിൾ വായിച്ചിട്ട് ഒരു അനുഗ്രഹം പോലും കിട്ടിയില്ലെങ്കിൽ ഈ ദൈവവചനങ്ങൾ വായിക്കുക Amen

  • 21 : അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേ ശിച്ചു പഠിപ്പിച്ചു.   
  • 22 : അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.   
  • 23 : അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു.   
  • 24 : അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്‍.   
  • 25 : യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.   
  • 26 : അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.   
  • 27 : എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.   
  • 28 : അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.   

ഈ ദൈവവചനങ്ങൾ വായിച്ചാൽ ഇതിൽ നിന്ന് മോചനം കിട്ടും,ദൈവത്തിന് അസാധ്യമായി ഒന്നുമില്ല വിശ്വസിക്കുക 13 ദിവസം 13 അധ്യായം ബൈബിളും വായിക്കുക നിങ്ങൾ ബൈബിൾ വായിക്കുന്നതിനു മുമ്പ് എനിക്ക് ആമീൻ പറയുക

എന്തെങ്കിലും അടിമത്തത്തിൽ കഴിയുന്നുണ്ടെങ്കിൽ ബൈബിൾ വായിക്കാൻ പറ്റാതെ വരികയാണെങ്കിൽ ഈ ദൈവവചനം നിങ്ങൾക്ക് ഉപകാരപ്പെടും.

നമ്മളെല്ലാം സാത്താൻറെ കെണിയിൽ പെട്ടിരിക്കുകയാണ്. അതിൽ നിന്നും മാറ്റമുണ്ടാകാൻ. പ്രത്യേകം പ്രാർത്ഥിക്കുക. ഈശോയെ വരെ സാത്താൻ പരീക്ഷിച്ചു. പിന്നെ നമ്മുടെ കാര്യം പറയണോ.?
 അതുകൊണ്ട് ദൈവവചനം വായിച്ചാൽ ഇതിൽ നിന്നെല്ലാം മോചനം കിട്ടും.

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്‌തു എന്ന്‌ ഏശയ്യാ പ്രവചിച്ചത്‌ അങ്ങനെ നിറവേറി.മത്തായി 8 : 16-17

നിങ്ങൾ ശ്രമിച്ചിട്ട് മാറ്റാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതും മാറ്റിയെടുക്കാം അതായത് ചീത്ത കാര്യങ്ങൾ
ചീത്ത മാർഗ്ഗത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റും വിശ്വസിച്ചാൽ പരിശുദ്ധാത്മാവിനെ കൃപാവരം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക

  • Shibu Kizzhakkekuttu