യേശു കൂടെയുള്ളപ്പോൾ താൻ ഹീറോയാണെന്നും യേശു കൂടെയില്ലാത്തപ്പോൾ താൻ സീറോയാണെന്നും ബോളിവുഡ് താരവും പത്മശ്രീ ജേതാവുമായ വിദ്യാബാലൻ.
നമുക്കൊരു പ്രശ്‌നമുണ്ടെങ്കിൽ പ്രശ്‌നത്തോട് നമുക്ക് വലിയൊരു ദൈവമുണ്ടെന്ന് പറയുക. അല്ലാതെ ദൈവത്തോട് എനിക്ക് ഒരു വലിയ പ്രശ്‌നമുണ്ടെന്ന് പറയരുത്. ഇതാണ് നമ്മളെല്ലാം അറിയേണ്ട വലിയ പാഠം. ബാംഗ്ലൂരിൽ ഒരുദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു താരം.
ഇതുവരെ പത്തൊൻപതോളം സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിദ്യയ്ക്ക് 2011 ൽ പുറത്തിറങ്ങിയ ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപപുരസ്‌കാരവും 2014-ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 41 വയസുള്ള താരത്തിന്റെ ജന്മനാട് പാലക്കാട് ജില്ലയിലെ പുത്തൂർ പൂതം കുറിശിയാണ്.
. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ശകുന്തള ദേവി ദ ഹ്യൂമൻ കംപ്യൂട്ടർ എന്ന ചിത്രത്തിലാണ് വിദ്യ അവസാനമായി അഭിനയിച്ചത്.
