സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ചതില്‍ മനംനൊന്ത് വൈദികന്‍ രാജിവെച്ചു

0
1341

ഇറ്റലി: സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ച വൈദികന്‍ ഇടവക വികാരിസ്ഥാനം രാജിവെച്ചു. സാന്‍ഓറെസ്റ്റോ സെന്റ് ലോറന്‍സ് ഇടവകയിലെ വൈദികനായ ഇമ്മാനുവലാണ് സ്വവര്‍ഗവിവാഹം ആശിര്‍വദിച്ചതില്‍ മനംനൊന്ത് വികാരി സ്ഥാനം രാജിവെച്ചത്. കഴിഞ്ഞ ജൂലൈ 20 നാണ്
തന്റെ സുഹൃത്തുക്കളായ രണ്ടുവനിതകളുടെ വിവാഹം സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി വൈദികന്‍ ആശിര്‍വദിച്ചത്.

ഇറ്റലിയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഉണ്ടെങ്കിലും സ്വവര്‍ഗ്ഗവിവാഹം നിയമവിരുദ്ധമാണ്. ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോഴുള്ള തിരുവസ്ത്രങ്ങളും വൈദികന്‍ ധരിച്ചിരുന്നില്ല. സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ രൂപതാധ്യക്ഷന്‍ ഫാ. ഇമ്മാനുവലിന്റെ രാജിക്കാര്യം അറിയിക്കുകയും വൈദികനെ സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്തിരുന്നു.