വിവാദ മിശ്രവിവാഹത്തെപ്പറ്റി കേരള സഭ അന്വേഷണം തുടങ്ങും

0
680

കൊച്ചി: സാത്ന മുൻ രൂപതാധ്യക്ഷൻ ബിഷപ് മാത്യു വാണിയക്കിഴക്കേൽ പങ്കെടുത്ത മിശ്രവിവാഹത്തെപ്പറ്റി സഭയ്ക്കുള്ളിൽ വിമർശനമുയരുന്ന സാഹചര്യത്തിൽ കേരള സഭ അന്വേഷണം നടത്തും. എറണാകുളം-അങ്കമാലി ആർച്ച് ബിഷപ് ആന്റണി കരിയിലിനോട് വിവാദവിഷയത്തിൽ സീറോമലബാർ സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി റിപ്പോർട്ട് ആവശ്യപ്പെട്ടു.

കടവന്ത്ര ദൈവാലയത്തിൽ നടന്ന കത്തോലിക്കാ പെൺകുട്ടിയുടെയും മുസ്ലീം യുവാവിന്റെയും വിവാഹച്ചടങ്ങിൽ ബിഷപ് മാത്യു വാണിയക്കിഴക്കേൽ പങ്കെടുത്തതിന്റെ ചിത്രം വിവാഹപരസ്യമായി പിറ്റേദിവസത്തെ പത്രങ്ങളിൽ വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

തുടർന്ന് സഭയ്ക്കുള്ളിൽ നിന്നുതന്നെ വിവാഹത്തിനെതിരെ വൻതോതിൽ വിമർശനങ്ങളുണ്ടായി. നിലവിൽ കാനോൻ നിയമം ലംഘിക്കുന്ന രീതിയിലുള്ള മിശ്രവിവാഹങ്ങൾ നടത്തരുതെന്നാണ് നിർദ്ദേശം. വിവാഹത്തിന് നേരെ വൻ വിമർശനമുയർന്നതോടെ ബിഷപ് വാണിയക്കിഴക്കേൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.