എം.എൽ.എയായിരുന്ന പിതാവ് മരിച്ചിട്ട് 3 മാസം, 24കാരി മകൾ വാഹനാപകടത്തിൽ മരിച്ചു

0
1037

വൈപ്പിൻ: മുൻ വൈപ്പിൻ എംഎൽഎ. വി.കെ ബാബുവിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു. ബാബുവിന്റെ ഇളയമകൾ അനഘ ബാബു (24) വാണ് ഇന്ന് രാവിലെ 11 മണിക്ക് പെരുമ്പടന്നകവലയ്ക്ക് അടുത്ത് നടന്ന അപകടത്തിൽ മരിച്ചത്.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. മുന്നിലെ കാറിനെ മറികടന്ന അനഘയുടെ സ്‌കൂട്ടർ എതിരെ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സമരിറ്റൻ ആശുപത്രിയിലെ നഴ്‌സായ അനഘ അമ്മ സുശീലയെ ജോലി സ്ഥലത്ത് ആക്കിയ ശേഷമാണ് പഴങ്ങനാട്ടേക്ക് പോയത്. അനഘയുടെ വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും ബാബു മരിച്ചത് മൂലം നീട്ടി വച്ചിരിക്കുകയായിരുന്നു. ഏക സഹോദരി വിവാഹിതയാണ്.