12 കാരിയെ പീഡിപ്പിച്ച അമ്മയുടെ പിതാവിന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും

0
45

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും.

മുണ്ടക്കയം സ്വദേശിയായ 12 കാരിയാണ് അമ്മയുടെ പിതാവിന്റെ പീഡനത്തിനിരയായത്. 2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയുള്ള കാലയളവിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തിയതിനാൽ
പെൺകുട്ടിയും സഹോദരനും കോൺവൻറിൽനിന്നാണു പഠിച്ചിരുന്നത്.

അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലായിരുന്നു താമസം. അവധിക്കാലത്ത് വീട്ടിൽ വന്ന് നിന്നിരുന്നപ്പോഴാണു പെൺകുട്ടി പീഡനത്തിനിരയായത്. ഒരു ദിവസം വീട്ടിലെത്തിയ പെൺകുട്ടിയുടെ അമ്മ, കുട്ടി കുളിക്കുമ്പോൾ അച്ഛൻ ഒളിഞ്ഞു നോക്കുന്നത് കണ്ടു. തുടർന്ന് മകളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.