ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
38

കോഴിക്കോട്; കൊയിലാണ്ടിയില്‍ ബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം.

കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്തിമാസ് ബസ്സാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ തത്ക്ഷണം ശ്യാമള മരണമടഞ്ഞു. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു. രാഘവന്‍ ഭര്‍ത്താവും രാജേഷ് മകനുമാണ്.