മതില്‍ കെട്ടുന്നതിനെച്ചൊല്ലി ചൊല്ലി തര്‍ക്കം, ബന്ധു 22കാരന്റെ കൈപ്പത്തി വെട്ടിമാറ്റി

0
63

ചെറുതുരുത്തി: മതില്‍ കെട്ടുന്നതിനെച്ചൊല്ലി ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. ചെറുതുരുത്തി വട്ടപ്പറമ്പില്‍ ബംഗ്ലാവ് പറമ്പ് വീട്ടില്‍ നിബിന്റെ (22) വലതുകൈപ്പത്തിയാണ് നഷ്ടമായത്. നിബിന്റെ അച്ഛന് നേരെ ബന്ധുവീശിയ വെട്ടുകത്തി തടയുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി അറ്റുപോയത്. നിബിനെ വെട്ടിയ ബംഗ്ലാവ് പറമ്പില്‍ കൃഷ്ണകുമാര്‍ ഒളിവിലാണ്.

കൃഷ്ണകുമാറിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുദിവസമായ ബുധനാഴ്ചയാണ് സംഭവം. കൃഷ്ണകുമാര്‍, നിബിന്റെ അച്ഛന് നേരെ വീശിയ വെട്ടുകത്തി നിബിന്‍ കൈ കൊണ്ട് തടുക്കുകയായിരുന്നു.
പ്രതിയുടെ ചെറിയച്ഛന്റെ മകനാണ് നിബിന്‍.നിബിനെ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.