ബസിൽ പോലും കടന്നുപിടിക്കുന്നവന്മാരെ അനുകൂലിച്ചു സ്ത്രീകൾ നിൽക്കുന്ന ദയനീയ കാഴ്ച കണ്ടിട്ടുണ്ട്: ഡോ.അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

0
558

കഴിഞ്ഞ ദിവസം എറണാകുളത്ത് ലിഫ്റ്റ് കൊടുത്ത അപർണ്ണ എന്ന യുവതിയോട് മോശമായി പെരുമാറിയ പത്താം ക്ലാസുകാരനെ അനുകൂലിക്കുന്നവർക്കെതിരെ ഡോ.അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

കഴിഞ്ഞ ദിവസം എറണാകുളത്തു അപർണയ്ക്ക് 14കാരനിൽ നിന്നു നേരിടേണ്ടി വന്ന ദുഃരനുഭവം ഇന്നേവരും ചർച്ച ചെയ്യുകയാണ്. ആ പയ്യനെ അനുകൂലിച്ചുള്ള പ്രതികരണം കാണുമ്പോൾ കഷ്ടം തോന്നുന്നു. ചിലരൊക്കെ പറയുകയുണ്ടായി അവനൊരു മര്യാദ കാണിച്ചില്ലേ, ഒന്നുമിലെല്ലും ചോദിച്ചില്ലേ ,,,,, പിടിച്ചോട്ടെയെന്നു, ഈ രീതിയിൽ അഭിപ്രായം ഉള്ളവരോടൊന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളോട് വഴിയരുകിൽ നിന്നു ആരെങ്കിലും ചേച്ചി ഞാനൊന്നു, പിടിച്ചോട്ടെ അതറിയുമ്പോൾ നിങ്ങൾ ആ വ്യക്തിക്കു മാന്യൻ ആണ് അവൻ, സമ്മതം ചോദിച്ചത് കണ്ടില്ലേ പട്ടം ചാർത്തി കൊടുക്കുമോ ഇല്ലല്ലോ, അടിച്ചു അവന്റെ കരണം പുകയ്ക്കില്ലേ,

ഇവിടെ അപർണ നിങ്ങളുടെ ആരും അല്ലാത്തോണ്ടാവും മേൽപ്പറഞ്ഞ പോലെ മാന്യത ആ 14 കാരനിൽ ആരോപിക്കാൻ പലർക്കും തോന്നുന്നത്. എന്തിനേറെ പറയുന്നു, തിരക്കുള്ള ബസിൽ പോലും കടന്നു പിടിക്കുന്നവന്മാരെ അനുകൂലിച്ചു സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ നിൽക്കുന്ന ദയനീയ കാഴ്ച കണ്ടിട്ടുണ്ട്. അവിടെ പെൺകുട്ടിയെ കുറ്റം പറഞു നിൽക്കുന്നവരാ കൂടുതലും. നമ്മുടെ സമൂഹമാണ് പല കുറ്റകൃത്യങ്ങൾക്കും പ്രോത്സാഹനമേകുന്നതും. ലഹരി വിപണനം കുട്ടികളെ വരിഞ്ഞു മുറുക്കുമ്പോൾ ഇനിയും മൗനം പാലിച്ചാൽ ഭാവി തലമുറ ഒന്നിനും കൊള്ളാത്തവരായി മാറിയേക്കാം. മാതാപിതാക്കൾ, അധ്യാപകർ, ഭരണകൂടം തുടങ്ങിയ എല്ലാവരും മേൽപ്പറഞ്ഞ വിഷയത്തിൽ ശ്രദ്ധ കൊടുത്തേ മതിയാകൂ.

പോൺ videos ൽ addict ആയി, ലഹരി വസ്തുക്കളിൽ ആനന്ദം കണ്ടെത്തുന്ന, ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലാത്ത തലമുറ ദോഷമേ ചെയ്യുള്ളു സമൂഹത്തിനു. ദേ നിങ്ങളുടെ മോന്റെ /മോളുടെ സ്വഭാവമൊന്നും അത്ര നല്ലതല്ലെന്ന് ഭാര്യ പറയുമ്പോൾ ‘ഓ അതു പ്രായത്തിന്റെ ആണെന്നെ, ഈ പ്രായത്തിൽ ഞാനൊക്കെ എന്തായിരുന്നു ‘ ഇതൊക്കെ പറഞ്ഞു സമാധാനിക്കാൻ വരട്ടെ, സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ടി വരില്ല.