മാഹി: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിടുകയും ചേദ്യം ചെയ്തവരെ മര്‍ദിക്കുകയും ചെയ്ത യുവതിയെ പന്തക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പന്തക്കല്‍ പന്തോക്കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് 5.30ഓടെയാണ് സംഭവം.
വടക്കുമ്പാട് കൂളിബസാറിലെ റസീന(29)യാണ് അറസ്റ്റിലായത്. യുവതി ഓടിച്ച കാര്‍ ബൈക്കിനിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് വീണ് യാത്രികരായ പുരുഷനും സ്ത്രീക്കും പരിക്കേറ്റു. തുടര്‍ന്ന് ഇതിനെ ചോദ്യംചെയ്ത യാത്രക്കാരുടെയും നാട്ടുകാരുടെയും നേര്‍ക്കായി യുവതിയുടെ പരാക്രമം. ചോദ്യം ചെയ്തവരെയാണ് കൈയേറ്റം ചെയ്തത്.
സംഭവമറിഞ്ഞെത്തിയ പോലീസിന് നേര്‍ക്കും യുവതി ബലപ്രയോഗവും കൈയേറ്റശ്രമവും നടത്തി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും വാഹനമിടിച്ച് പരിക്കുണ്ടാക്കിയതിനും പന്തക്കല്‍ എസ്.ഐ. ജയരാജന്‍ കേസെടുത്തു.