വാമൂടി കെട്ടി മൂക്കില്‍ ക്ലിപ്പിട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം

0
40

തിരുവനന്തപുരം: വാമൂടി കെട്ടി മൂക്കില്‍ ക്ലിപ്പിട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. പട്ടം പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് (20) മരിച്ചത്. വീടിനുള്ളിലെ അടച്ചിട്ടമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയിലും മൂക്കില്‍ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ അടച്ചിരിക്കുക സാന്ദ്രയുടെ പതിവാണ്. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു. ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് സംശയം തോന്നി മുറി തുറന്നത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടി ഇപ്പോള്‍ പഠിക്കാന്‍ പോകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.