ഇടുക്കിയില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ചുകൊന്നു

0
82

നവജാത ശിശുവിനെ കഴുത്തുഞെരിച്ചുകൊന്നു. ഇടുക്കി കമ്പംമേട്ടിലാണ് സംഭവം. കമിതാക്കളായ മധ്യപ്രദേശ് സ്വദേശികളായ സാധുറാമ്, മാലതി എന്നിവരാണ് തങ്ങള്‍ക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഇരുവരും ഒന്നിച്ച് കമ്പംമേട്ടില്‍ താമസിച്ചു വരുകയായിരുന്നു. അടുത്ത മാസം വിവാഹം നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉടന്‍ തന്നെ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രി ചികിത്സയിലാണ്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിവാഹത്തിന് മുമ്പ് കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്ന് മാലതി പറഞ്ഞു.