ഇലക്ട്രിക് പോസ്റ്റിൽ ചാടിക്കയറുന്ന ‘ലൈൻവുമൺ’ വീഡിയോ വൈറൽ

0
1091

കേരളത്തിൽ വൈദ്യുതപോസ്റ്റിൽ കയറുന്നതും വൈദ്യുതി തകരാർ പരിഹരിക്കുന്നതും ലൈൻമാൻമാരാണ്. കേരളത്തിലെവിടെയും ‘ലൈൻവുമൺ’ പോസ്റ്റിൽ കയറി വൈദ്യുത തകരാർ പരിഹരിക്കുന്നത് നാം കണ്ടിട്ടില്ല.

എന്നാൽ മഹാരാഷ്ട്രയിലെ ബീഡിലുള്ള ഉഷ ജഗഡലെയെന്ന വൈദ്യുതി വകുപ്പ് ജീവനക്കാരി ഏത് പോസ്റ്റിലും കയറി വൈദ്യുതി ശരിയാക്കും. ആൾക്കൂട്ടം നോക്കിനിൽക്കെത്തന്നെ.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉഷയ്ക്ക് ചാർജുള്ള ഏരിയയിൽ വൈദ്യുതി കൂടെകൂടെ മുടങ്ങാറുണ്ട്. ഇതോടെയാണ് ആൾക്കൂട്ടം നോക്കി നിൽക്കെ വൈദ്യുതതകരാർ പരിഹരിക്കാൻ ഉഷ പോസ്റ്റിൽ കറിയത്. ഏതായാലും ആരോ പകർത്തിയ ഉഷ പോസറ്റിൽ കയറുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണ്.