പുതിയബൈക്ക് പാലത്തിൽ വെച്ച് യുവാവ് ആറ്റിലേക്ക് എടുത്തുചാടി

0
2549

കോന്നി: പുതിയബൈക്ക് രജിസ്‌ട്രേഷൻ ചെയ്യാനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ യുവാവ് ബൈക്ക് പാലത്തിൽ വെച്ച് അച്ചൻകോവിലാറ്റിലേക്ക് എടുത്തുചാടി. തണ്ണിത്തോട് മുരളി സദനം എം കെ പ്രസാദിന്റെ മകൻ ശബരിനാഥ്(26) ആണ് ആറ്റിൽ ചാടിയത്.

കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. പുതിയ ബൈക്കിന്റെ രജിസ്‌ട്രേഷൻ നടത്താനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറഞ്ഞു. പാലത്തിൽ നിന്നും യുവാവ് ചാടുന്നത് കണ്ട് വിവരമറിയിച്ചതനുസരിച്ച് ഉടൻ പൊലീസും അഗ്നിരക്ഷാ സേനയുമെത്തിതിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തായില്ല. നദിയിൽ ജലനിരപ്പ് ഉയരുന്നതും തിരച്ചിൽ ദുഷ്‌കരമാക്കി. അതിനിടെ വലഞ്ചുഴി ഭാഗത്തു നിന്ന് യുവാവിന്റെ ബാഗ് കണ്ടെത്തി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിടെക് ബിരുദധാരിയായ ശബരിനാഥ് സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. മാതാവ് : ലൂസി പ്രസാദ്. സഹോദരി : മാളു പ്രസാദ്.