ഏഴുവര്‍ഷത്തെ പ്രണയം, വൈദികനും കന്യാസ്ത്രീയും വിവാഹിതരായി

0
146

ലണ്ടന്‍: ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വൈദികനും കന്യാസ്ത്രീയും വിവാഹിതരായി. കന്യാസ്ത്രീയായി 24 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റര്‍ മേരി എലിസബത്ത് എന്ന ലിസ ടിങ്ക്ലര്‍ വൈദികനായ ഫ്രിയാര്‍ റോബര്‍ട്ടിനെ വിവാഹം ചെയ്തത്.

2015-ലാണ് അക്കാലത്ത് ഓക്സ്ഫോര്‍ഡില്‍ പുരോഹിതനായ ഫ്രിയാര്‍ റോബര്‍ട്ടിനെ സിസ്റ്റര്‍ മേരി കോണ്‍വെന്റില്‍ വെച്ച് കണ്ടത്. തുടര്‍ന്ന് പരിചയം പ്രണയമാകുകയായിരുന്നു. ഒരുദിവസം ഫാ. റോബര്‍ട്ട് ഓക്‌സ്‌ഫോര്‍ഡിലെ പ്രിയറിയില്‍ സന്ദര്‍ശനത്തിനെത്തി. അവിടെ വെച്ച് കണ്ട ഇരുവരുടെയും ഹൃദയത്തില്‍ പ്രണയം മൊട്ടിട്ടു.

കണ്ടുമുട്ടി ഒരാഴ്ചക്ക് ശേഷം തന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഫാ. റോബര്‍ട്ട് മേരിക്ക് കത്തയച്ചു. തുടര്‍ന്ന് മേരി തന്റെ പ്രണയം അധികാരികളെ അറിയിച്ചു. അവര്‍ തന്റെ എല്ലാ സാമഗ്രികളുമെടുത്ത് മഠത്തിന് പുറത്തിറങ്ങി. ഒരിക്കലും സിസ്റ്റര്‍ മേരി എലിസബത്ത് ആയി അങ്ങോട്ട് മടങ്ങില്ലെന്ന് തീരുമാനിച്ചു. സന്ന്യാസം ഉപേക്ഷിച്ച് കുടുംബജീവിത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഹട്ടണ്‍ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇപ്പോള്‍ ഇരുവരും താമസിക്കുന്നത്. താന്‍ ഇനി കര്‍മ്മലീത്ത സന്ന്യാസ സഭയില്‍ അംഗമല്ലെന്നറിയിച്ച് റോമില്‍ നിന്ന് ഒരു കത്ത് ലഭിച്ചതായി റോബര്‍ട്ട് പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു ഇടവകപള്ളിയില്‍ വികാരി ആയി ജോലി ചെയ്യുകയാണ്.
ടിങ്ക്ലര്‍ ഒരു ആശുപത്രിയിലും ജോലി ചെയ്യുന്നു.