ഒരുവയസുള്ളപ്പോള്‍ നാല് ഭാഷ സംസാരിക്കുമായിരുന്നു: നിത്യാ മേനോന്‍

0
22

താന്‍ ഒന്ന് – രണ്ട് വയസ്സുള്ളപ്പോള്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നുവെന്ന് നിത്യമേനോന്‍. നിത്യയുടെ ഏറ്റവും പുതിയ ചിത്രം ആര്‍ട്ടിക്കിള്‍ ’19(1)എയുടെ പ്രെമോഷന്റെ ഭാഗമായി മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു നിത്യ.

ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമായിരിക്കും, തന്റേത് ഭാഷയാണ് തനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോള്‍ താന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നുവെന്നാണ് നിത്യ പറഞ്ഞത്.

എല്ലാവര്‍ക്കും വേറെ വേറെ തരം കഴിവുകള്‍ ഉണ്ട്. ചിലര്‍ക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവര്‍ക്കത് കാണുമ്പോള്‍ തന്നെ മനസ്സിലാകും. തനിക്ക് ഭാഷകള്‍ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും.