അന്തോണീസ് പുണ്യാളനും പരിശുദ്ധ കുർബാനയെ ആരാധിച്ച കോവർ കഴുതയും

0
59

ആഴമായ ദിവ്യകാരുണ്യഭക്തിയുണ്ടായിരുന്ന വിശുദ്ധനായിരുന്നു, പാദുവായിലെ വി. അന്തോണീസ്. പരിശുദ്ധ കുർബാനയിൽ യേശു ക്രിസ്തു സത്യമായും സന്നിഹിതനായിരിക്കുന്നു എന്ന് അദ്ദേഹം ഉറപ്പോടെ വിശ്വസിച്ചിരുന്നു. എന്നാൽ റിമിനി എന്ന സ്ഥലത്ത് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തിൽ വിശ്വസിക്കാത്ത ഒരാളുണ്ടായിരുന്നു. ബോണോനില്ലോ എന്നായിരുന്നു. അയാളുടെ പേര്. ദിവ്യകാരുണ്യത്തെ ആരാധിക്കുവരെ അയാൾ പരിഹസിക്കുക കൂടി ചെയ്തിരുന്നു.

ഇക്കാര്യം വി. അന്തോണീസ് അറിഞ്ഞു. തനിക്ക് ആവുന്ന വിധത്തിലെല്ലാം ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യത്തെ കുറിച്ച് ബോണോനില്ലോയെ ബോധ്യപ്പെടുത്താൻ വിശുദ്ധൻ പരിശ്രമിച്ചു. എന്നാൽ അയാൾ വിശ്വസിക്കുകയില്ല എന്ന് വാശി പിടിച്ചു നിന്നു.

അവസാനം, വിശുദ്ധൻ ഒരു ഉപായം മുന്നോട്ട് വച്ചു. ബോണോനില്ലോയുടെ കോവർ കഴുത വന്ന് ദിവ്യകാരുണ്യത്തിന്റെ മുന്നിൽ വണങ്ങിയാൽ വിശ്വസിക്കുമോ എന്നായി വിശുദ്ധന്റെ ചോദ്യം. അത് സമ്മതിച്ച ബോണോനില്ലോ ഒരു കാര്യം കൂടി ചെയ്തു. മൂന്ന്ു ദിവസം തന്റെ കോവർകഴുതയെ അയാൾ പട്ടിണിക്കിട്ടു. മൂന്നാം ദിവസം ഒരു വശത്ത് വി. കുർബാനയും മറുവശത്ത് ഒരു കെട്ടു് വയ്ക്കോലും വയ്ക്കും. കഴുത എന്ത് സ്വീകരിക്കും എന്നതിനെ അനുസരിച്ച് താൻ വിശ്വസിക്കാം എന്നതായിരുന്നു, ബോണോനെല്ലോ സ്വീകരിച്ച കരാറ്.

വി. അന്തോണീസ് മൂന്നു ദിവസം ഉപവാസം അനുഷ്ഠിച്ചു പ്രാർത്ഥിച്ചു. അങ്ങനെ ആ ദിവസം എത്തി. ഒരു വശത്ത് വി. കുർബാനയും കൈയിലേന്തി വിശുദ്ധൻ നിന്നു. മറുവശത്ത് വൈക്കോലും വച്ചു. വിശന്നു പൊരിഞ്ഞ കോവർകഴുത വൈക്കോലിന്റെ അടുത്തേക്ക് ഓടും എന്നായിരുന്നു ബോണോനെല്ലോ കരുതിയത്. എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് കോവർ കഴുത നേരെ വിശുദ്ധന്റെ പക്കലേക്ക് ചെന്നു. മുൻകാലുകൾ മടക്കി ആ ജീവി വി. കുർബാനയെ പ്രണമിച്ചു! അത് കണ്ട് വിസമയിച്ച ബോണോനെല്ലോ പരിശുദ്ധ കുർബാനയ്ക്കു മുന്നിൽ സാഷ്ടാംഗം വീണു