ബ്രിട്ടനില്‍ ആത്മഹത്യ ചെയ്ത മലയാളി യുവാവിന് പരീക്ഷയില്‍ ഉന്നതവിജയം

0
694

ബ്രിട്ടനില്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിയായ വിജിന് ചെസ്റ്റര്‍ യൂണിവേഴ്സറ്റി പരീക്ഷയില്‍ മികച്ച വിജയം. വിജിന്റെ മരണശേഷമാണ് വിജിന്റെ കോഴ്സിന്റെ പരീക്ഷാഫലം പുറത്തുവന്നത്. ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിജിന്റെ പൊതുദര്‍ശനം നടത്തും.

ബ്രിട്ടനിലെ ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണ് വിജിന്‍ താമസിച്ചിരുന്നത്. അവിടെ തന്നെയാണ് ഡിസംബര്‍ 2 ന് രാത്രി 10 മണിയോടെ
വിജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വി വി നിവാസില്‍ ഗീവര്‍ഗീസിന്റെയും ജെസിയുടെയും മകനാണ് വിജിന്‍. ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്നു.