ഇനി വരുന്നത് കൊവിഡിനേക്കാള്‍ വലിയ മഹാമാരി: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0
444

ജനീവ: കൊവിഡിനേക്കാള്‍ വലിയ മഹാമാരി വരാന്‍ പോകുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാന്‍.

എബോള, സാര്‍സ്, സിക എന്നീ രോഗങ്ങള്‍ക്കു പുറമേ അജ്ഞാത രോഗമായ ‘ഡിസീസ് എക്‌സ്’ എന്നിവയും പടര്‍ന്നുിപിടിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ‘ഡിസീസ് എക്സി’ലെ ‘എക്സ്’ എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്.

അടുത്ത ഡിസീസ് എക്‌സ് എബോള, കൊവിഡ് എന്നിവയെ പോലെ തന്നെ ‘സൂനോട്ടിക്’ ആയിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ‘ഡിസീസ് എക്സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.

മാര്‍ബര്‍ഗ് വൈറസ്, ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍, ലസ്സ ഫീവര്‍, നിപ്പ, ഹെനിപവൈറല്‍ രോഗങ്ങള്‍, റിഫ്റ്റ് വാലി ഫീവര്‍, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റു രോഗങ്ങള്‍.