ലോകകപ്പ് വിജയാഘോഷത്തിനിടെ യുവതി വെടിയേറ്റ് മരിച്ചു

0
52

ഇംഫാല്‍: ലോകകപ്പ് വിജയാഘോഷത്തിനിടെ യുവതി വെടിയേറ്റ് മരിച്ചു. മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സിങ്ജമേയ് വാങ്മ ബീഗപതി പ്രദേശത്ത് രാത്രി 11.30 ഓടെയാണ് സംഭവം. ഇബേതോംബി ദേവി(50)എന്ന സ്ത്രീയാണ് മരിച്ചത്.

അര്‍ജന്റീനയുടെ വിജയത്തെത്തുടര്‍ന്ന് നടന്ന ആഘോഷ പരിപാടികളില്‍ ഉച്ചത്തിലുള്ള പടക്കങ്ങളുടെയും വെടിയുണ്ടകളുടെയും ശബ്ദങ്ങള്‍ കേട്ടതായി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച താമസസ്ഥലത്താണ് യുവതി കഴിഞ്ഞിരുന്നത്. മറയായി കെട്ടിയ ഷീറ്റുകളില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയിലായിരുന്നു. ഒരു ബുള്ളറ്റ് അവരുടെ ശരീരത്തില്‍ പതിക്കുകയും മറ്റൊന്ന് ഷീറ്റിലൂടെ കടന്നുപോയതായും അദ്ദേഹം പറഞ്ഞു. വെടിയേറ്റതിനെ തുടര്‍ന്ന് യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.